Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge

Idukki

തൊ​മ്മ​ന്‍​കു​ത്ത് പാ​ലം നി​ര്‍​മാ​ണം വൈ​കു​ന്നു

ക​രി​മ​ണ്ണൂ​ര്‍: തൊ​മ്മ​ന്‍​കു​ത്തി​ല്‍ ക​ണ്ണാ​ടി​പ്പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പാ​ലം ഉ​യ​ര്‍​ത്തി നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി വൈ​കു​ന്നു. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന പാ​ലം പു​തു​ക്കി നി​ര്‍​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​ത്തി​നൊ​ടു​വി​ലാ​ണ് പു​തി​യ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് പ​ച്ച​ക്കൊ​ടി ല​ഭി​ച്ച​ത്. വ​നം വ​കു​പ്പി​ന്‍റെ ക​ടു​ത്ത എ​തി​ര്‍​പ്പാ​യി​രു​ന്നു അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ട​സ​മാ​യി​നി​ന്ന​ത്. ഇ​ത് മ​റി​ക​ട​ന്ന് അ​നു​മ​തി ല​ഭി​ക്കാ​ന്‍ ര​ണ്ടു വ​ര്‍​ഷ​മെ​ടു​ത്തു.

സെ​പ്റ്റം​ബ​റി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ കെ​എ​സ്ടി​പി ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ​ഴ​യ ച​പ്പാ​ത്ത് നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പു​തി​യ​പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ചി​ല​ര്‍ ഉ​യ​ര്‍​ത്തി​യ​ത്.

എ​ന്നാ​ല്‍ ച​പ്പാ​ത്ത് നി​ല​നി​ര്‍​ത്തി പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ങ്കി​ല്‍ പ​ള്ളി​യു​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ​യും സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണം. പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി നി​ല​വി​ലു​ള്ള ക​പ്പേ​ള പൊ​ളി​ച്ചു ന​ല്‍​കാ​ന്‍ പ​ള്ളി ത​യാ​റാ​ണ്. മ​റു​ഭാ​ഗം വ​ന​ഭൂ​മി​യാ​യ​തി​നാ​ല്‍ ഇ​വി​ടം വി​ട്ടു​കി​ട്ടാ​ന്‍ ഏ​റെ ക​ട​മ്പ​ക​ള്‍ ക​ട​ക്ക​ണം. കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ന്‍​ത​ന്നെ വ​ര്‍​ഷ​ങ്ങ​ള്‍ കാ​ത്തി​രി​ക്ക​ണം.

കെ​എ​സ്ടി​പി​ക്ക് ഇ​നി ഒ​രു​വ​ര്‍​ഷം മാ​ത്ര​മാ​ണ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കാ​ലാ​വ​ധി​യു​ള്ള​ത്. ഇ​തി​നി​ട​യി​ല്‍ അ​നു​മ​തി ല​ഭി​ച്ച് പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ജ​ര്‍​മ​ന്‍ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ക്കു​ന്ന നെ​യ്യ​ശേ​രി - തോ​ക്കു​മ്പ​ന്‍ സാ​ഡി​ല്‍ റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണ് ക​രി​മ​ണ്ണൂ​ര്‍ മു​ത​ല്‍ തൊ​മ്മ​ന്‍​കു​ത്തു വ​രെ​യു​ള്ള​ഭാ​ഗം.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് തൊ​മ്മ​ന്‍​കു​ത്ത്, നാ​ര​ങ്ങാ​നം തു​ട​ങ്ങി​യ അ​വി​ക​സി​ത മേ​ഖ​ല​ക​ളി​ലൂ​ടെ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. തൊ​മ്മ​ന്‍​കു​ത്ത്, ആ​ന​യാ​ടി​ക്കു​ത്ത് തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും റോ​ഡ് നി​ര്‍​മാ​ണം സ​ഹാ​യ​ക​ര​മാ​കും.

തൊ​മ്മ​ന്‍​കു​ത്ത് പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള ച​പ്പാ​ത്തി​ന് പ​ക​രം പാ​ലം ഉ​യ​ര്‍​ത്തി നി​ര്‍​മി​ക്കു​ന്ന​ത് മേ​ഖ​ല​യ്ക്ക് ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് ന​ല്‍​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പ​തി​വാ​യി വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന തൊ​മ്മ​ന്‍​കു​ത്ത് പാ​ലം അ​ടി​യ​ന്ത​ര​മാ​യി ഉ​യ​ര്‍​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ആ​ല​മ്പ​ള്ളം മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നു നി​ല​ംപതി​പ്പാ​ലം ഇ​ന്നു​ പൊ​ളി​ക്കും

കൊ​ല്ല​ങ്കോ​ട്: നാ​ലു​കോ​ടി ചെ​ല​വി​ൽ​ആ​ല​മ്പ​ള്ള​ത്ത് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള നി​ല​ംപതി​പ്പാ​ലം പൊ​ളി​ച്ചു​നീ​ക്ക​ൽ ജോ​ലി​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​വും.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കെ. ​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ യോ​ഗ​ത്തി​ലാ​ണ് നി​ല​ംപതി പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

കൊ​ല്ല​ങ്കോ​ട് പ​യി​ലൂ​ർ, കോ​വി​ല​കം മൊ​ക്ക് ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ഊ​ട്ട​റ​പ്പാ​ലം, കൊ​ല്ല​ങ്കോ​ട് ടൗ​ൺ വ​ഴി പോ​ക​ണം. പു​തി​യ പാ​ല​ത്തി​ന് 60 മീ​റ്റ​ർ നീ​ള​വും 6.3 മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​വും.

വ​ർ​ഷ​കാ​ലാ​രം​ഭ​ത്തി​നു മു​ൻ​പ് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​രു വ​ർ​ഷ​ത്തി​ൽ മേ​ൽ​പ്പാ​ലം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി​ദാ​സ്, വ​ട​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​വി​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

മൂ​ലേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ സ​മീ​പ​റോ​ഡി​ൽ ഡി​സൈ​ൻ മാ​റ്റം

മ​റ​വ​ൻ​തു​രു​ത്ത്: മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വാ​ള​മ്പ​ള്ളി​യെ യും -ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ലേ​ക്ക​ട​വി​നെ​യും ബ​ന്ധി​പ്പി​ച്ചു മൂ​വാ​റ്റു​പു​ഴ​യാ​റി​നു കു​റു​കെ നി​ർ​മി​ക്കു​ന്ന മു​ലേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ സ​മീ​പ റോ​ഡി​ന്‍റെ ഡി​സൈ​നി​ൽ മാ​റ്റം​വ​രു​ത്തു​ന്നു.


പാ​ലം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം പ്ര​ധാ​ന നി​ര​ത്തു​മാ​യി ബ​ന്ധി​പ്പി​ച്ച് സ​മീ​പ​റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി ലാ​ൻ​ഡ് സ്പാ​ൻ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ച​തു​പ്പാ​യ പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണം കൂ​ടു​ത​ൽ ഉ​റ​പ്പോ​ടെ​യ​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​സൈ​നി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


കി​ഫ്ബി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 25 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. 210 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന് 11 മീ​റ്റ​ർ വീ​തി​യു​ണ്ട്. ചെ​മ്പ്, മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ സ​മീ​പ റോ​ഡി​നാ​യി 19 ഭൂ​ഉ​ട​മ​ക​ളി​ൽ​നി​ന്ന് സ്ഥ​ല​മേ​റ്റെ​ടു​ത്ത് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ​വ​ർ​ക്ക് തു​ക ന​ൽ​കി​യ​താ​യി കി​ഫ്ബി ലാ​ൻ​ഡ് അ​ക്വിസി​ഷ​ൻ ത​ഹ​സി​ൽ​ദാ​ർ പ്ര​ശാ​ന്ത് പ​റ​ഞ്ഞു.


ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​വി​ക​സി​ത പ്ര​ദേ​ശ​മാ​യി തു​ട​രു​ന്ന ഏ​നാ​ദി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഗ​താ​ഗ​ത​സൗ​ക​ര്യം വ​ർ​ധി​ക്കും. അ​ര നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഏ​നാ​ദി​നി വാ​സി​ക​ൾ മൂ​ലേ​ക്ക​ട​വ് പാ​ല​ത്തി​നാ​യി ആ​വ​ശ്യ​മു​ന്ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


വ​ർ​ഷ​ങ്ങ​ളോ​ളം ച​ങ്ങാ​ട​സ​ർ​വീ​സാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നി​ട് ച​ങ്ങാ​ടം നി​ല​ച്ച​തോ​ടെ ഇ​വി​ട​ത്തു​കാ​ർ പു​റം​ലോ​ക​ത്തെ​ത്താ​ൻ ക​ട​ത്തു​വ​ള്ള​ത്തെ ആ​ശ്ര​യി​ച്ചു.ചെ​മ്പ് - മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ക​ട​ത്തു ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഇ​ട​ത്ത​ര​ക്കാ​രും താ​മ​സി​ക്കു​ന്ന ഏ​നാ​ദി​യു​ടെ വി​ക​സ​ന​ത്തി​നു സ​ഹാ​യ​ക​ര​മാ​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഏ​നാ​ദി​നി​വാ​സി​ക​ൾ വ​ലി​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.


സ​മീ​പ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി പാ​ലം ഗ​താ​ഗ​ത​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ ത​ല​യോ​ല​പ്പ​റ​മ്പ്, മ​റ​വ​ൻ​തു​രു​ത്ത് നി​വാ​സി​ക​ൾ​ക്ക് മൂ​ലേ​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ ബ്ര​ഹ്മ​മം​ഗ​ല​ത്തെ​ത്തി അ​ര​യ​ൻ​കാ​വ് വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കാ​നാ​കും.


ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ് കി​ലോ​മീ​റ്റ​റു​ക​ൾ ലാ​ഭി​ക്കാ​വു​ന്ന ഒ​രു എ​ളു​പ്പ​മാ​ർ​ഗ​മാ​യി ഈ ​പാ​ല​വും പാ​ത​യും മാ​റു​ന്ന​തോ​ടെ ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​വി​ക​സി​ത പ്ര​ദേ​ശ​മാ​യി തു​ട​ർ​ന്നി​രു​ന്ന ഏ​നാ​ദി​യു​ടെ വി​ക​സ​ന​ത്തി​നും ആ​ക്കം​കൂ​ടും.

 

ഡി​സൈ​ൻ അം​ഗീ​കാ​രം ന​വം​ബ​ർ ആദ്യം


ലാ​ൻ​ഡ് സ്പാ​നി​നാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണ്ണി​ന്‍റെ ഘ​ട​ന ഉ​റ​പ്പി​ല്ലാ​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. നി​ർ​മാ​ണം കു​റ്റ​മ​റ്റ​താ​ക്കാ​ൻ ഡി​സൈ​നി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന വി​ദ​ഗ്ധ അ​ഭി​പ്ര​ായം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​സൈ​നി​ൽ മാ​റ്റംവ​രു​ത്തി​യ​ത്. പു​തി​യ ഡി​സൈ​ൻ കി​ഫ്ബി അ​ധി​കൃ​ത​ർ​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ ആ​ദ്യ ആ​ഴ്ച ന​ട​ക്കു​ന്ന മീ​റ്റിം​ഗി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

Kerala

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പി​ന്നാ​ലെ ചാ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ കു​ടും​ബം പ​രാ​തി ന​ൽ​കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം.

വി​ദ്യാ​ർ​ഥി​നി അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up